07:50am 10 November 2026
NEWS
സഹകരണ മേഖലയിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചിച്ചു സ്പീക്കർ എ എൻ ഷംസീർ
29/06/2025  08:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സഹകരണ മേഖലയിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചിച്ചു  സ്പീക്കർ എ എൻ ഷംസീർ
HIGHLIGHTS

അങ്കമാലി സർവീസ് സഹകരണ ബാങ്ക് ശതാബ്ദി മന്ദിരം ഉദ്ഘാടനം  നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ നിർവഹിക്കുന്നു

സഹകരണ മേഖലയിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. അങ്കമാലി സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി മന്ദിരത്തിന്റെ ശിലാസ്ഥാപനവും പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു  സംസാരിക്കുകയായിരുന്നു അദ്ദേഹം.
  
സഹകരണ പ്രസ്ഥാനം  കനത്ത വെല്ലുവിളി നേരിടുന്ന കാലമാണ്. സഹകരണ ബാങ്കുകൾ ജനങ്ങളുടേതാണ്. ജനങ്ങളാണ് ഈ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുന്നത്. ബാങ്കുകൾ കൃത്യമായി കുടിശ്ശിക പിരിച്ചാൽ മാത്രമേ ഇത്തരത്തിലുള്ള ബാങ്കുകളുടെ തകർച്ചകൾ ഇല്ലാതാക്കാൻ സാധിക്കു.  സഹകരണ ബാങ്കുകൾ കൂടുതൽ ജാഗ്രതയോടെ ഇടപെടലുകൾ നടത്തണമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.

സഹകരണ മേഖലയിൽ പുതിയതായി നടപ്പിലാക്കിയ പരിഷ്കരണങ്ങളിലൂടെ തട്ടിപ്പുകൾ അവസാനിപ്പിക്കാൻ ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. സഹകരണ പ്രസ്ഥാനം കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.  സാമ്പത്തികമായി സാധാരണ ജനവിഭാഗത്തെ മുന്നോട്ടുകൊണ്ടു വരുന്നതിന് സഹകരണ ബാങ്കുകൾ വലിയ പങ്കാണ് വഹിക്കുന്നതെന്നും സ്പീക്കർ ഓർമ്മപ്പെടുത്തി.

 ചടങ്ങിൽ ബാങ്കിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച എം എസ് ഗിരീഷ് കുമാറിന്റെ പേരിലുള്ള ഓഡിറ്റോറിയം  റോജി എം ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. 
 കോൺട്രാക്ടർ പ്രിൻസ് ടി ആന്റണി, സൂപ്പർവൈസർ എ പി യോഹന്നാൻ എന്നിവരെയും പാലിയേറ്റീവ് കെയർ രംഗത്തെ മികച്ച സേവനത്തിന് രമ ശശി, സാലി ഡേവിസ്, പി ഡി മിനി, സിൽജു ഏലിയാസ്, ജെ എൽ ഷിജി എന്നിവരെയും ആദരിച്ചു.

അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റ്  ടി ജി ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കോർപ്പറേറ്റീവ് സൊസൈറ്റി എറണാകുളം ജോയിന്റ് രജിസ്ട്രാർ ജെസ്സൽ ഫ്രാൻസിസ് തോപ്പിൽ, ആലുവ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. വി സലീം, മുൻമന്ത്രി അഡ്വ. ജോസ് തെറ്റയിൽ, അങ്കമാലി നഗരസഭ ചെയർമാൻ അഡ്വ. ഷിയോ പോൾ, ജിസിഡിഎ ബോർഡ് അംഗം അഡ്വ. കെ കെ ഷിബു,  കോപ്പറേറ്റീവ് സൊസൈറ്റിസ് അസിസ്റ്റന്റ് രജിസ്റ്റർ മനോജ് കെ വിജയൻ, അങ്കമാലി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ഇൻ ചാർജ് സീന തോമസ്, നഗരസഭ പ്രതിപക്ഷ നേതാവ് ടി വൈ ഏലിയാസ്, വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികൾ  തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img